ജനറേറ്റീവ് AI-യുടെ നിരോധിത ഉപയോഗവുമായി ബന്ധപ്പെട്ട നയം
അവസാനം പരിഷ്‌ക്കരിച്ചത്: 2024, ഡിസംബർ 17
അടുത്തറിയാനും പഠിക്കാനും സൃഷ്ടിക്കാനും ജനറേറ്റീവ് AI മോഡലുകൾ നിങ്ങളെ സഹായിക്കും. ഉത്തരവാദിത്തപരവും നിയമപരവും സുരക്ഷിതവുമായ രീതിയിൽ നിങ്ങൾ അവയുമായി ഇടപഴകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നയം റെഫർ ചെയ്യുന്ന Google ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും, ജനറേറ്റീവ് AI-യുമായുള്ള നിങ്ങളുടെ ഇടപഴകലുകൾക്ക് ഇനിപ്പറയുന്ന നിയന്ത്രണങ്ങൾ ബാധകമാണ്.
- അപകടകരമോ നിയമവിരുദ്ധമോ ആയ ആക്റ്റിവിറ്റികളിൽ ഏർപ്പെടരുത്, അല്ലെങ്കിൽ മറ്റ് തരത്തിൽ, ബാധകമായ നിയമമോ റെഗുലേഷനുകളോ ലംഘിക്കരുത്. ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും ഇതിൽപ്പെടുന്നു:
- കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമമോ ചൂഷണമോ സംബന്ധിച്ചത്.
- ഹിംസാത്മകമായ തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്.
- സമ്മതമില്ലാതെ പകർത്തിയ സ്വകാര്യ ചിത്രം പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നത്.
- സ്വയം ഉപദ്രവിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.
- നിയമവിരുദ്ധ പ്രവർത്തനങ്ങൾ അല്ലെങ്കിൽ നിയമ ലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് -- ഉദാഹരണത്തിന്, നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പദാർത്ഥങ്ങളോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ നിർമ്മിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള നിർദ്ദേശങ്ങൾ നൽകുന്നത്.
- സ്വകാര്യതയും ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെയുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്നത് -- ഉദാഹരണത്തിന്, നിയമപരമായി ആവശ്യമായ സമ്മതമില്ലാതെ വ്യക്തിപരമായ ഡാറ്റയോ ബയോമെട്രിക്സോ ഉപയോഗിക്കുന്നത്.
- ആളുകളുടെ സമ്മതമില്ലാതെ അവരെ പിന്തുടരുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നത്.
- ഉയർന്ന അപകടസാധ്യതയുള്ള ഡൊമെയ്‌നുകളിൽ മനുഷ്യന്റെ മേൽനോട്ടമില്ലാതെ വ്യക്തിഗത അവകാശങ്ങളിൽ ഭൗതികമായി ഹാനികരമായ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങൾ സ്വയമേവ എടുക്കുന്നത് -- ഉദാഹരണത്തിന്, തൊഴിൽ, സാമ്പത്തികം, തൊഴിൽ, നിയമപരം, ഇൻഷുറൻസ് അല്ലെങ്കിൽ സാമൂഹ്യസേവനം.
- മറ്റുള്ളവരുടെയോ Google-ന്റെയോ സേവനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ഇനിപ്പറയുന്നവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും ഇതിൽപ്പെടുന്നു:
- സ്‌പാം, ഫിഷിംഗ് അല്ലെങ്കിൽ മാല്‍വെയർ.
- Google-ന്റെയോ മറ്റുള്ളവരുടെയോ ഇൻഫ്രാസ്ട്രക്‌ചറോ സേവനങ്ങളോ ദുരുപയോഗം ചെയ്യൽ, അവയ്ക്ക് ഹാനി വരുത്തൽ, അവയിൽ ഇടപെടൽ, അല്ലെങ്കിൽ അവ തടസ്സപ്പെടുത്തൽ.
- ദുരുപയോഗ പരിരക്ഷകളിലോ സുരക്ഷാ ഫിൽട്ടറുകളിലോ കൃത്രിമം കാണിക്കൽ -- ഉദാഹരണത്തിന്, ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായി മോഡൽ കൈകാര്യം ചെയ്യുന്നത്.
- ലൈംഗികത പ്രകടമാക്കുന്നതോ അക്രമാസക്തമായതോ വിദ്വേഷമുളവാക്കുന്നതോ ഹാനികരമായതോ ആയ ആക്റ്റിവിറ്റികളിൽ ഏർപ്പെടരുത്. ഇനിപ്പറയുന്നവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും ഇതിൽപ്പെടുന്നു:
- വിദ്വേഷം അല്ലെങ്കിൽ വിദ്വേഷ പ്രസംഗം.
- ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ഭയപ്പെടുത്തൽ, ദുരുപയോഗം അല്ലെങ്കിൽ മറ്റുള്ളവരെ അപമാനിക്കൽ.
- അക്രമം അല്ലെങ്കിൽ അക്രമത്തിനുള്ള പ്രേരണ.
- ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം -- ഉദാഹരണത്തിന്, പോണോഗ്രഫിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ ലൈംഗികസംതൃപ്തി ഉദ്ദേശിച്ചോ ഉള്ള ഉള്ളടക്കം സൃഷ്ടിക്കുന്നത്.
- തെറ്റായ വിവരങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്നതിലോ തെറ്റിദ്ധരിപ്പിക്കുന്ന ആക്റ്റിവിറ്റികളിലോ ഏർപ്പെടരുത്. ഇതിൽ ഇവ ഉൾപ്പെടുന്നു
- വഞ്ചനകൾ, സ്‌കാമുകൾ അല്ലെങ്കിൽ മറ്റ് വഞ്ചനാപരമായ പ്രവർത്തനങ്ങൾ.
- വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ, വ്യക്തമായ വെളിപ്പെടുത്തലുകൾ ഇല്ലാതെ ഒരു വ്യക്തിയായി (മരിച്ചുപോയവർ അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവർ) ആൾമാറാട്ടം നടത്തുന്നത്.
- സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മേഖലകളിൽ ഉള്ള വൈദഗ്ധ്യം അല്ലെങ്കിൽ കഴിവിനെ കുറിച്ച് നടത്തുന്ന വ്യാജ ക്ലെയിമുകൾ പ്രോത്സാഹിപ്പിക്കുന്നത് -- ഉദാഹരണത്തിന്, വഞ്ചിക്കാനായി ആരോഗ്യം, സാമ്പത്തികം, സർക്കാർ സേവനങ്ങൾ അല്ലെങ്കിൽ നിയമം.
- വഞ്ചിക്കുന്നതിന് വേണ്ടി, സർക്കാരോ ജനാധിപത്യ പ്രക്രിയകളോ ഹാനികരമായ ആരോഗ്യ രീതികളോ ആയി ബന്ധപ്പെട്ട വ്യാജ ക്ലെയിമുകൾ പ്രോത്സാഹിപ്പിക്കുന്നത്.
- വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ, ഉള്ളടക്കം മനുഷ്യർ മാത്രമായി സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുന്നതിലൂടെ, സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ഉറവിടത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്.
ശാസ്ത്രീയമോ വിദ്യാഭ്യാസപരമോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടതോ കലാപരമോ ആയ പരിഗണനകൾ അടിസ്ഥാനമാക്കി, അല്ലെങ്കിൽ ദ്രോഹങ്ങളെ മറികടക്കുന്ന രീതിയിൽ പൊതുസമൂഹത്തിന് ഗണ്യമായ പ്രയോജനങ്ങൾ നൽകുന്ന സാഹചര്യത്തിൽ ഞങ്ങൾ ഈ നയങ്ങൾക്ക് ഒഴിവാക്കലുകൾ നൽകിയേക്കാം.